ട്രാക്ടര്‍ ട്രോളി വീണ് 11 മരണം; മരിച്ചവരില്‍ എട്ട് കുട്ടികളും രണ്ട് സ്ത്രീകളും

ട്രാക്ടര്‍ ട്രോളി വീണ് 11 മരണം;  മരിച്ചവരില്‍ എട്ട് കുട്ടികളും രണ്ട് സ്ത്രീകളും

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പാലത്തില്‍ നിന്ന് ട്രാക്ടര്‍ ട്രോളി വീണ് എട്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. ഗരാ നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ അജ്മത്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 11 പേരില്‍ എട്ട് കുട്ടികളും രണ്ട് സ്ത്രീകളുമാണെന്ന് പോലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു. തില്‍ഹാര്‍-നിഗോഹി റോഡിലെ ബിര്‍സിംഗ്പൂര്‍ ഗ്രാമത്തിന് സമീപം നദീതീരത്തെ പാലത്തില്‍ നിന്ന് വാഹനം വീണാണ് അപകടമുണ്ടായത്.

അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേര്‍ ഉള്‍പ്പെടെ 24 പേരില്‍ 21 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞു.

മറ്റ് മൂന്ന് പേരെ തില്‍ഹാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര ധനസഹായം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലഖ്നൗവിലെ ഔദ്യോഗിക വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.