അമേരിക്കയുടെ ഉപരോധത്തില്‍ ഭയമില്ല; ചൈനാ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കിം ജോങ് ഉന്‍

അമേരിക്കയുടെ ഉപരോധത്തില്‍ ഭയമില്ല; ചൈനാ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കിം ജോങ് ഉന്‍

സോള്‍: ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ സ്ഥാപക വാര്‍ഷികത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അയച്ച അഭിനന്ദന സന്ദേശത്തിന് നല്‍കിയ മറുപടിയിലാണ് കിമ്മിന്റെ പരാമര്‍ശം. ഔദ്യോഗിക മാധ്യമമായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ മാസം ആദ്യം ബീജിങില്‍ ഷി ജിന്‍ പിങിനൊപ്പം സൈനിക പരേഡിന് സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും കിം പറഞ്ഞതായി കെസിഎന്‍എ വ്യക്തമാക്കി. ബീജിങില്‍ നടന്ന രണ്ടാം ലോകമഹായുദ്ധ വാര്‍ഷിക പരിപാടിയില്‍ ഷി, കിമ്മിനൊപ്പം നിലകൊള്ളുകയും ആറ് വര്‍ഷത്തിനിടെ ആദ്യമായി ഇരുവരും പ്രത്യേക ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഉത്തര കൊറിയയുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും പ്രധാന പിന്തുണ നല്‍കുന്ന രാജ്യവും സാമ്പത്തിക ജീവനാഡിയുമാണ് ചൈന.

അതേസമയം തങ്ങളുടെ രാജ്യം ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ത്തിയാല്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കിം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.