അമേരിക്കയില്‍ ജയില്‍പുള്ളിയുടെ മരണം മൂട്ടകടിയേറ്റ് ; പരാതിയുമായി ബന്ധുക്കള്‍

അമേരിക്കയില്‍ ജയില്‍പുള്ളിയുടെ മരണം മൂട്ടകടിയേറ്റ് ; പരാതിയുമായി ബന്ധുക്കള്‍

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ ജയില്‍ 35കാരന്‍ മരണപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ലാഷോര്‍ തോംസണെന്ന തടവുകാരന്റെ മരണത്തിന് കാരണം ജയില്‍ അധികൃതരുടെ നിഷേധാത്മക നിലപാടാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്.

മൃഗങ്ങള്‍ക്ക് പോലും കഴിയാന്‍ പറ്റാത്ത രീതിയിലുള്ള സെല്ലില്‍ പാര്‍പ്പിച്ച ലാഷോണ്‍ തോംസന്റെ രക്തം മൂട്ടകള്‍ കുടിച്ചു തീര്‍ത്തത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ നിലപാട്. 2022 ജൂണ്‍ 12ന് അറ്റ്ലാന്റയില്‍ ബാറ്ററി ചാര്‍ജിന്റെ പേരിലാണ് ലാഷോണ്‍ തോംസണെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും ഈ ജയില്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ലാഷോണിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത് ഇങ്ങനെ: 'മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജയിലിലടച്ച തോംസണെ വൃത്തിഹീനമായ ജയില്‍ മുറിയില്‍ പ്രാണികളും മൂട്ടകളും ആക്രമിക്കുകയും രക്തം ഊറ്റി കുടിക്കുകയുമായിരുന്നു.മരണത്തോട് മല്ലടിച്ചപ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു'.

എന്നാല്‍ മരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മോഷണ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് മാനസികസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനസിക രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 13ന്, തോംസണെ ജയില്‍ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കൃത്രിമ ശ്വാസോഛ്വാസം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.