വത്തിക്കാന്‍ സിറ്റി: ഹംഗറി, ഫ്രാന്‍സ് യാത്രകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയ സന്ദര്‍ശിക്കും. മംഗോളിയ സന്ദര്‍ശനത്തിന് ശേഷം 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന ദിനത്തില്‍ പങ്കെടുക്കാന്‍ പാപ്പാ പോര്‍ച്ചുഗലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് അടുത്ത വര്‍ഷം ഇന്ത്യയും സന്ദര്‍ശിച്ചേക്കും.
മംഗോളിയയിലേക്കുള്ള ഈ അപ്പസ്‌തോലിക യാത്രയോടെ ചൈനയുമായി 2,880 മൈല്‍ അതിര്‍ത്തി പങ്കിടുന്ന ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പായായി ഫ്രാന്‍സിസ് പാപ്പ മാറും. മംഗോളിയയുടെ മുഖ്യ സാമ്പത്തിക പങ്കാളിയാണ് ചൈന.
മൂന്ന് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മംഗോളിയയില്‍ ഏകദേശം 1,300 കത്തോലിക്കരാണുള്ളത്. മംഗോളിയയിലേക്കുള്ള ആദ്യ മിഷനറി ദൗത്യം 1922 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ മതസ്വാതന്ത്ര്യം 1992 വരെ അടിച്ചമര്‍ത്തപ്പെട്ടു. മംഗോളിയയിലെ ആദ്യത്തെ തദ്ദേശീയ പുരോഹിതന്‍ 2016 ലാണ് അഭിഷിക്തനാകുന്നത്.
മംഗോളിയയില്‍ 20 വര്‍ഷത്തോളം മിഷനറിയായി സേവനമനുഷ്ഠിച്ച ഇറ്റലി സ്വദേശിയെ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളായി തിരഞ്ഞെടുത്തിരുന്നു. നാല്‍പത്തെട്ടുകാരനായ കര്‍ദ്ദിനാള്‍ ജോര്‍ജിയോ മാരെംഗോ, രാജ്യം മുഴുവന്‍ സേവനം ചെയ്യുന്ന മംഗോളിയയിലെ ഉലാന്‍ബാതറിലെ അപ്പസ്‌തോലിക് പ്രീഫെക്റ്റാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.