മലയാറ്റൂര്‍ പള്ളി വികസനം വൈകാതെ സാധ്യമാക്കും: കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ള

മലയാറ്റൂര്‍ പള്ളി വികസനം വൈകാതെ സാധ്യമാക്കും: കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ള

 പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം

മലയാറ്റൂര്‍ : മലയാറ്റൂര്‍ പള്ളി വികസനം വൈകാതെ സാധ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള. മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം.

ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയുമായി ചേര്‍ന്നാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും വികസനമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ എല്ലാം ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി ലക്ഷ്യം വെയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണനും മലയാറ്റൂര്‍ മലകയറിയിരുന്നു. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുഖവെള്ളി ദിവസം മലകയറാന്‍ എത്തിയെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന എ.എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെയാണ് വീണ്ടും മലകയറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.