അബുദബി: ഒരു മാസത്തെ പുണ്യറമദാന് ശേഷമെത്തുന്ന ഈദിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതിനുളള കാത്തിരിപ്പിലാണ് വിശ്വാസ സമൂഹം.
മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാനും വിലയിരുത്താനും ഏപ്രില്‍ 20 വ്യാഴാഴ്ച ചാന്ദ്ര നിരീക്ഷണകമ്മിറ്റി യോഗം ചേരും. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകുന്നതിനുളള സാധ്യത കുറവാണെന്നാണ് അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്ട്രോണമി സെന്‍റർ വിലയിരുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെവിടെയും വ്യാഴാഴ്ച മാസപ്പിറ ദൃശ്യമാകില്ലെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയങ്കില്‍ വെള്ളിയാഴ്ച റമദാന്‍ 30 പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്ർ.
അതേസമയം അസ്ട്രോണമി സെന്‍ററിനെ ഉദ്ധരിച്ച് ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്റെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാർത്ത നല്‍കിയിട്ടുണ്ടെന്നും ഇന്‍റർനാഷണൽ അസ്ട്രോണമിക്കൽ സെന്‍റർ ഒരു പ്രഖ്യാപന അതോറിറ്റിയല്ലെന്നും മറിച്ച് ജ്യോതിശാസ്ത്ര വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്ര കേന്ദ്രമാണെന്നും അസ്ട്രോണമിക്കല്‍ സെന്‍റർ വിശദീകരിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് യുഎഇയില്‍ ഈദ് അവധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.