ഭാര്യയുടെ ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ആനൂകൂല്യം കിട്ടിയെന്ന് പരാതി; റിഷി സുനകിനെതിരെ അന്വേഷണം

ഭാര്യയുടെ ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ആനൂകൂല്യം കിട്ടിയെന്ന് പരാതി; റിഷി സുനകിനെതിരെ അന്വേഷണം

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനകിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് 'ആനൂകൂല്യം' ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണം.

ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ഏജന്‍സിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തിയത്.

ബജറ്റിലെ പ്രഖ്യാപനത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുള്ള ആറ് ഏജന്‍സികളിലൊന്നായി അക്ഷതയുടെ സ്ഥാപനത്തെ കണ്ടെത്തിയതോടെയാണ് സുനകിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടം ലംഘിക്കപ്പെട്ടാല്‍ അന്വേഷണ വിധേയമാകണമെന്നതാണ് കീഴ് വഴക്കം. കമ്മീഷണര്‍ ഡാനിയല്‍ ഗ്രീന്‍ബെര്‍ഗിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.