കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ സുബ്രഗ്ശു റോയ്. തിങ്കളാഴ്ച വൈകുന്നേരം ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണ്. 9.55ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഇറങ്ങിയിട്ടില്ലെന്നും പിതാവിനെ കണ്ടെത്താനായിട്ടില്ലെന്നുമാണ് സുബ്രഗ്ശു പറഞ്ഞത്.
എന്നാല്‍ പരാതി പറഞ്ഞതല്ലാതെ ഔദ്യോഗികമായി എഴുതി നല്‍കിയിട്ടില്ലെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. ഞായറാഴ്ച റോയിയും മകനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മുകുള്‍ റോയി ഡെല്‍ഹിക്ക് പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അസുഖബാധിതനായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്്ഥാപക നേതാക്കളില്‍ ഒരാളായ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കി. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച റോയ് ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ബംഗാള്‍ തന്ത്രത്തിന് പിന്നിലെ ഒരു പ്രധാന നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണവും ബിജെപി നേടിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാദിയ ജില്ലയിലെ കൃഷ്ണനഗര്‍ ഉത്തര്‍ നിയമസഭാ സീറ്റില്‍ നിന്നാണ് റോയ് മത്സരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.