കർണാൽ: ഹരിയാനയിലെ കർണാലിൽ അരി മിൽ കെട്ടിടം തകർന്ന് വീണ് നാല് തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് മൂന്ന് നില കെട്ടിടം തകർന്ന് അപകടമുണ്ടായത്. നിരവധി തൊഴിലാളികൾ കെട്ടിട്ടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി നടത്തുന്ന രക്ഷാപ്രാവർത്തനങ്ങൾ പുരോഗിമിക്കുകയാണ്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന് ചില അപാകതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കും. റൈസ് മില്ലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതായി കർണാൽ എസ്പി ശശാങ്ക് കുമാർ പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളും ഇവിടെയെത്തും. അപകടത്തിൽപ്പെട്ടവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.