എഫ്ബിഐ രണ്ട് ചൈനീസ് ഏജന്റുമാരെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു

എഫ്ബിഐ രണ്ട് ചൈനീസ് ഏജന്റുമാരെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക് : യുഎസ് പൗരത്വം നേടിയ രണ്ട് ചൈനീസ് ഏജന്റുമാരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കഴിഞ്ഞ ദിവസം അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ലു ജിയാന്‍വാങ്ങും ചെന്‍ ജിന്‍പിങ്ങുമാണ് ന്യൂയോര്‍ക്കിലെ മന്‍ഹാറ്റനിലുള്ള ചൈനടൗണില്‍ രഹസ്യ പോലീസ് സ്റ്റേഷന്‍ നടത്തിയതിനാണ് അറസ്റ്റ് ചെയ്ത്. ചൈനീസ് സര്‍ക്കാരിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ഗൂഢാലോചന നടത്തിയതിനെതിരെ കേസെടുത്തു.

കഴിഞ്ഞദിവസം ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ലു 250,000 ഡോളര്‍ ബോണ്ടിലും ചെന്‍ 400,000 ഡോളര്‍ ബോണ്ടിലും കോടതി വിട്ടയച്ചു. ചൈനീസ് കോണ്‍സുലേറ്റിന്റെയോ ദൗത്യത്തിന്റെയോ അര മൈലിനുള്ളില്‍ സഞ്ചരിക്കാനോ ആശയവിനിമയം നടത്താനോ അവര്‍ക്ക് അനുവാദമില്ല. ന്യൂയോര്‍ക്കിലെ മന്‍ഹാറ്റനിലുള്ള ചൈനടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓവര്‍സീസ് പൊലീസ് സ്റ്റേഷനുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി. ചൈനീസ് വംശജരുള്ള പല രാജ്യങ്ങളിലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു.

യുഎസില്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചൈനീസ് പൗരന്മാരെ ഉപദ്രവിച്ചതിന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ദേശീയ പോലീസിലെ 34 ഉദ്യോഗസ്ഥര്‍ക്കെതിരെയും നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, 34 പേരും ചൈനയില്‍ താമസിക്കുന്നുവെന്നും അവര്‍ ഒളിവിലാണെന്നും പറയപ്പെടുന്നു.

യുഎസിലെ ചൈനീസ് ജനാധിപത്യ അനുകൂല വക്താക്കളെ ലക്ഷ്യമിട്ട് ഏജന്റുമാര്‍ വീഡിയോകളും ലേഖനങ്ങളും പോസ്റ്റ് ചെയ്തന്നെും ചിലതില്‍ വ്യക്തമായ വധഭീഷണിയും ഉയര്‍ത്തിയിട്ടുണ്ടെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. അമേരിക്കന്‍ പൗരന്മാര്‍ നടത്തുന്നതായി തോന്നുന്ന അക്കൗണ്ടുകള്‍ സൃഷ്ടിക്കാനും പരിപാലിക്കാനും എംപിഎസ് ഏജന്റുമാരോട് നിര്‍ദ്ദേശിച്ചതായി ആരോപിക്കപ്പെടുന്നു. യുഎസ് വിദേശനയം, ഹോങ്കോങ്ങിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം, കോവിഡ് -19, ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വംശീയ നീതി പ്രതിഷേധങ്ങള്‍ എന്നിവ ഏജന്റുമാരുടെ പ്രചാരണതന്ത്രത്തിന്റെ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് പോലീസ് ഭാഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.