സുഡാനിൽ കലാപം രൂക്ഷം, സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശ കാര്യമന്ത്രാലയം; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

സുഡാനിൽ കലാപം രൂക്ഷം, സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശ കാര്യമന്ത്രാലയം; നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

സുഡാൻ: സൈനിക കലാപം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ആക്രമണങ്ങളിൽ മരണസംഖ്യ 200 കടന്നു. യൂറോപ്യൻ യൂണിയൻ അംബാസിഡർക്ക് നേരെയും ആക്രമണമുണ്ടായി.

സുഡാനിൽ ആശങ്കാജനകമായ സാഹചര്യമാണെന്ന് യുഎൻ പ്രതികരണമറിയിച്ചു. ആയിരത്തി എണ്ണൂറിലധികം ആളുകൾക്ക് ഇതിനോടകം പരുക്കേറ്റതായി യുഎൻ പ്രതിനിധി വോൾക്കർ പെർത് മാധ്യമങ്ങളെ അറിയിച്ചു.

അതേ സമയം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിനെ കലാപസംഘമായി മുദ്ര കുത്തി സുഡാൻ സൈന്യം പിരിച്ചുവിട്ടു. തലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലും വ്യോമാക്രമണവും ഷെല്ലിങ്ങും രൂക്ഷമായി. സൈനിക കലാപത്തിനിടയിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതിമുടക്കവും കൊള്ളയും വ്യാപകമായി. ആർഎസ്എഫ് സംഘങ്ങളിലൊന്ന് കീഴടങ്ങിയതായി സൈന്യം അറിയിച്ചു.

സർക്കാർ ടെലിവിഷൻ കേന്ദ്രം പിടിച്ചെടുത്തതായി ഇരുകൂട്ടരും അവകാശപ്പെട്ടിട്ടുണ്ട്. ഷെല്ലിങ്ങിൽ ഖാർത്തൂമിലെ അൽ ഷാബ് ഹോസ്പിറ്റലിന് കേടുപാടുണ്ട്. ജീവനക്കാർക്കും രോഗികൾക്കും പരുക്കേറ്റതായി അധികൃതർ പറഞ്ഞു.














വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.