തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമം പുറത്തുവിട്ടു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 12.30 ന് കണ്ണൂരിലെത്തും. തിരികെ കണ്ണൂരില്‍ നിന്ന് രണ്ടിന് തിരിച്ച് 9.20 ന് തിരുവനന്തപുരത്തെത്തും.
ഈ മാസം 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ആദ്യ യാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാര്‍ ഉണ്ടാവും. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 25 ന് ശേഷം യാത്രക്കാര്‍ക്കായി ബുക്കിങ് സൗകര്യം ആരംഭിക്കും.
വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാ നിരക്കും തീരുമാനമായി. ഇക്കണോമി കോച്ചില്‍ കണ്ണൂരിലേയ്ക്ക് ഭക്ഷണം സഹിതം 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. 78 സീറ്റ് വീതം 12 എക്കണോമി കോച്ചാണ് വന്ദേ ഭാരതില്‍ ഉണ്ടാവുക. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചും ഉണ്ടാവും. ഭക്ഷണം അടക്കം 2400 രൂപയാണ് എക്സിക്യൂട്ടീവ് കോച്ചിലെ ടിക്കറ്റ് നിരക്ക്. എഞ്ചിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെ ഉണ്ടാവും.
ഇന്നലെ വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് ഏഴ് മിണക്കൂര്‍ പത്ത് മിനിട്ട് എടുത്താണ് വന്ദേഭാരത് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം-കണ്ണൂര്‍ 501 കിലോമീറ്ററാണ് ദൂരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.