ഈദ് അവധിക്ക് ശേഷം യുഎഇയില്‍ നിന്നുളള എയർ ഇന്ത്യ സർവ്വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്

ഈദ് അവധിക്ക് ശേഷം യുഎഇയില്‍ നിന്നുളള എയർ ഇന്ത്യ സർവ്വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്

ദുബായ് :യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നുമുളള സർവ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം സമഗ്രമായ മാറ്റങ്ങളാണ് എയർ ഇന്ത്യയിലും എയർഇന്ത്യ എക്സ്പ്രസിലും നടക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ചാണ് താല്‍ക്കാലികമായി സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് എന്നാണ് സൂചന.

ഡൽഹി – ദുബായ്, ഡൽഹി – അബുദബി, ഡൽഹി – മസ്കറ്റ് എന്നീ റൂട്ടുകളിൽ ഏപ്രിൽ അവസാന വാരം മുതൽ മെയ് വരെ ആഴ്ചയിൽ ഒരു വിമാനസർവ്വീസ് റദ്ദാക്കുമെന്നാണ് മണികണ്‍ട്രോള്‍ ഡോട്ട് കോമിന്‍റെ റിപ്പോർട്ടുകള്‍ പറയുന്നത്. ഏപ്രിൽ 29 മുതൽ മെയ് 27 വരെ ശനിയാഴ്ചകളിൽ പ്രതിവാര ഡൽഹി-മസ്‌കറ്റ് വിമാനങ്ങളും ഏപ്രിൽ 30 മുതൽ മെയ് 28 വരെ ഞായറാഴ്ചകളിൽ ഡൽഹി-ദോഹ വിമാനങ്ങളും സർവീസ് നടത്തില്ലെന്ന് ട്രാവല്‍ ഏജന്‍റുമാർക്ക് നല്‍കിയ സർക്കുലറില്‍ എയർ ഇന്ത്യ വ്യക്തമാക്കുന്നു.മെയ് 2 മുതൽ 30 വരെ ചൊവ്വാഴ്ചകളിൽ എയർ ഇന്ത്യയുടെ ഡൽഹി- ദുബായ് വിമാനവും മെയ് 3 മുതൽ 31 വരെ ബുധനാഴ്ചകളിൽ ഡൽഹി-അബുദബി സർവീസും ഉണ്ടാകില്ല.

അതേസമയം ഈദ് അവധി കണക്കിലെടുത്ത് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുളള സർവ്വീസുകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കും അബുദബിയിലേക്കുമുളള സർവ്വീസുകള്‍ അഞ്ചില്‍ നിന്ന് ആറായി ഉയർത്തിയിട്ടുണ്ട്. ഏപ്രില്‍ 12 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.