ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഉന്നതതല യോഗം ചേര്‍ന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;  ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ നിയമ സാധ്യതകളുടെ പരിശോധന തുടങ്ങി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. നിയമ മന്ത്രി കിരണ്‍ റിജിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിഷയത്തില്‍ അമിത് ഷാ വിളിക്കുന്ന ആദ്യ ഉന്നതതല യോഗമാണിത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പച്ചേക്കുമെന്നാണ് സൂചന. വിഷയം നിയമ കമ്മീഷന്‍ പരിഗണച്ചേക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ ബിജെപി അംഗം കരോഡി ലാല്‍ മീണ അവതരിപ്പിച്ച സ്വകാര്യ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. അതിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങള്‍ സഭ വോട്ടിനിട്ട് (63- 23) പരാജയപ്പെടുത്തിയിരുന്നു.

എക സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയെ വൈകാതെ പ്രഖ്യാപിക്കും. നിയമ നിര്‍മാണത്തിലൂടെയാകും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രിം കോടതി അറിയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നടപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.