ബ്രൂം: ഇല്‍സ ചുഴലിക്കാറ്റില്‍ ബോട്ട് തകര്‍ന്ന് കടലില്‍ ഒറ്റപ്പെട്ടുപോയ 11 മത്സ്യത്തൊഴിലാളികളെ ആറ് ദിവസത്തിന് ശേഷം അഭ്ഭുതകരമായി രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ഒമ്പതുപേരെ കാണാതായി. ഭക്ഷണവും വെള്ളവുമില്ലാതെ ആറു ദിവസം അവര്‍ നടത്തിയത് അതിജീവനത്തിന്റെ ആത്മവിശ്വാസത്തിലൂടെ തിരികെ ജീവിതത്തിന്റെ കരയിലേക്ക്. 30 മണിക്കൂര്‍ കന്നാസ് പോലെയുള്ള വസ്തുവില്‍ പിടിച്ച് കടലിലൂടെ ഒഴുകി നടന്ന സംഘത്തിരൊള്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ക്കപ്പെട്ടതും അഭ്ഭുതകരമാണ്.
ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ നിരീക്ഷണ പറക്കലിലാണ് ആളൊഴിഞ്ഞ കൊച്ചു ദ്വീപില്‍ മത്സ്യതൊഴിലാളികളെ ശ്രദ്ധയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗോര്‍ഡന്‍ വാട്ട് പറഞ്ഞത്; മത്സ്യത്തൊഴിലാളികള്‍ ഇത്രയും ദിവസം അതിജീവിച്ചു എന്നത് ശ്രദ്ധേയമാണെന്നും സങ്കല്‍പ്പിക്കാനാവാത്ത ഭയമാണ് അവര്‍ അനുഭവിച്ചതെന്നുമാണ്.
റോട്ട് ഐലന്‍ഡിലെ ഇന്തോനേഷ്യന്‍ ഗ്രാമങ്ങളായ പപ്പേലയിലും ദയാമയിലും താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കടുത്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഇല്‍സ ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ നിന്ന് 300 കിലോമീറ്റര്‍ പടിഞ്ഞാറ് റൗലി ഷോള്‍സില്‍ ആഞ്ഞടിച്ചപ്പോള്‍, രണ്ട് ഇന്തോനേഷ്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതില്‍ കുടുങ്ങിയിരുന്നു. എക്‌സ്പ്രസ് ഒന്നിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടവര്‍. ഒമ്പത് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളികളുള്ള 'പുത്രി ജയ ' ബോട്ടിലുണ്ടായിരുന്നവര്‍ മുങ്ങിമരിച്ചതായി കരുതുന്നു. മറ്റൊരു ബോട്ട് എക്‌സ്പ്രസ് ഒന്ന്, ബെഡ്വെല്‍ ദ്വീപില്‍ എത്തുന്നതിന് മുമ്പ് കൊടുങ്കാറ്റിനെ അതിജീവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയവരെ ബ്രൂമിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.