ഇസ്ളാമബാദ്. ഇന്ത്യയുമായി സമീപ ഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം. പഞ്ചാബ് പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്ങ്മൂലത്തിലാണ് യുദ്ധസാധ്യതയെന്ന പരാമർശം. പാക്കിസ്ഥാൻ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവാൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ എത്താൻ ഇരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ ഇക്കാര്യം കാര്യം സത്യവാങ്മൂലമായി കോടതിയെ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിനു തടസ്സമെന്നാണ് മന്ത്രാലയം പറയുന്നത്. ഈ മാസം 10 ന് പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. മേയ് 14 ന് തിരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു
എന്നാൽ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു വാദവുമായി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഉദ്ദേശിച്ച കാര്യം സാധിച്ചെടുക്കുന്നതിനാണ് യുദ്ധ സാധ്യതയെന്ന വാദം ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും പാകിസ്താന്റെ മനോഭാവം വെളിവാക്കുന്നതാണ് ഈ വാദമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.