തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരുടെ പേരുകള്‍. ഇവരുമായുളള അടുപ്പവും ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ പ്രതികള്‍ കസ്റ്റംസിന് നല്‍കിയ മൊഴികളിലുണ്ട്.
ഉന്നതരുടെ ഇടപാടുകളെക്കുറിച്ച് പരാമര്‍ശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡല്‍ഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡല്‍ഹിയില്‍ പോയി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. ഇന്നു മടങ്ങിയെത്തും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്പെഷല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി രണ്ട് ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങി.
സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യ രേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യ രേഖയായി കോടതിയില്‍ നല്‍കിയത്. മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍ നിന്ന് രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്താനുള്ള സാധ്യതയേറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.