ലാവ് ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ലാവ് ലിന്‍   കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്എന്‍സി ലാവ് ലിന്‍ കേസ് ഈ മാസം 24 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാവ് ലിന്‍ കേസ് വീണ്ടും സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. മുന്‍പ് ചീഫ് ജസ്റ്റിസായിരുന്ന യു.യു ലളിതാണ് കേസ് അവസാനമായി പരിഗണിച്ചിരുന്നത്. പിന്നീട് ലാവ് ലിന്‍ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ എം.ആര്‍ ഷായും സി.ടി രവികുമാറും അടങ്ങിയ പുതിയ ബെഞ്ച് രൂപികരിച്ചിരിക്കുകയാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഉള്‍പ്പടെയാണ് ബെഞ്ചിന്റെ മുന്‍പാകെ പരിഗണനയ്ക്ക് വരിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.