സോള്‍: വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീ യുവാക്കളെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കിയത്.
ഒറ്റപ്പെട്ട് കഴിയുന്ന യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 6,50,000 കൊറിയന്‍ വോണ്‍ അതായത് ഏകദേശം 41,000 ഇന്ത്യന്‍ രൂപ വീതം നല്‍കാനാണ് ജെന്‍ഡര്‍ ഇക്വാളിറ്റി ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മിനിസ്ട്രിയുടെ തീരുമാനം.
ശരാശരി ദേശീയ വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ താമസിക്കുന്ന ഒമ്പത് മുതല്‍ 24 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍ക്കാണ് ഇത് ലഭ്യമാകുന്നത്. യുവ തലമുറയുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ദക്ഷിണ കൊറിയക്കാരില്‍ 19 നും 39 നും ഇടയില്‍ പ്രായമുള്ള ഏകദേശം 3.1 ശതമാനം പേര്‍ ഏകാന്തയില്‍ കഴിയുന്നവരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഭരണകൂടം ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഈ ക്ഷേമ തുക ലഭിക്കുന്നതിനായി ഒറ്റപ്പെട്ട് കഴിയുന്ന കൗമാരക്കാരുടെ രക്ഷിതാക്കള്‍, കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പ്രാദേശിക അഡ്മിനിസ്‌ട്രേറ്റീവ് വെല്‍ഫെയര്‍ സെന്ററില്‍ അപേക്ഷിക്കാവുന്നതാണന്നും ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.