ഉജ്ജ്വലമായി ഊർജ്ജ 2023

ഉജ്ജ്വലമായി ഊർജ്ജ 2023

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള - ഊർജ്ജ 2023ന്റെ ഭാഗമായുള്ള അത്‌ലറ്റിക്സ് മത്സരങ്ങൾ മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പയ്യംമ്പള്ളി മേഖലയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. രൂപതാ പ്രൊക്യൂറേറ്റർ ഫാ.ജോൺ പൊൻപാറയിൽ അത്‌ലറ്റിക്സ് മീറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് ജസ്റ്റിൻ നീലംപറമ്പിൽ ദീപശിഖ പ്രയാണം നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപതാ ട്രഷററും കായിക അധ്യാപകനുമായ ബിബിൻ പിലാപ്പിളിയുടെയും കായിക അധ്യാപകരായ ശ്രീ.അരുൺ, കുമാരി.അഞ്ജു എന്നിവരുടെയും നേതൃത്വത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സെക്രട്ടേറിയറ്റ്, സംസ്ഥാന സെനറ്റ്, രൂപതാ സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ കായികമേളക്ക് ചുക്കാൻപിടിച്ചു. ഏറെ ആവേശകരമായ മത്സരത്തിൽ വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു. മെയ് 6ന് മാനന്തവാടി മേരിമാതാ കോളേജിൽ വച്ച് ഗെയിംസ് മത്സരങ്ങൾ നടത്തപ്പെടും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26