രാഹുലിന്റെ റോഡ് ഷോ ഇന്ന് കർണാടകയിൽ; ബസവ ജയന്തിയിൽ പങ്കെടുക്കും

രാഹുലിന്റെ റോഡ് ഷോ ഇന്ന് കർണാടകയിൽ; ബസവ ജയന്തിയിൽ പങ്കെടുക്കും

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ ബസവ ജയന്തി ആഘോഷത്തിൽ പങ്കെടുക്കും. ബഗൽകോട്ടെ, വിജയ്പൂർ ജില്ലകളിലാണ് രാഹുലെത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിൽ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നത്തെ സന്ദർശനത്തെ വിലയിരുത്താം.

രാവിലെ ഹൂബ്ലിയിലെത്തുന്ന രാഹുൽ ബഗൽകോട്ടയിലെ കൂടൽസംഗമയിൽ ഹോലികോപ്റ്ററിൽ ഇറങ്ങും. അവിടെ കൂടൽസംഗമ ക്ഷേത്രവും ബസവന്നാസിന്റെ യുണിറ്റി ഹാളും സന്ദർശിക്കും. കുടലസംഗമത്തിലെ ബസവ മണ്ഡപത്തിൽ നടക്കുന്ന ബസവ ജയന്തി പരിപാടിയിലും തുടർന്ന് ദാസോഹഭവനിൽ നടക്കുന്ന പ്രസാദ ദാനത്തിലും അദ്ദേഹം പങ്കെടുക്കും.

ഇന്നലെയാണ് രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡൽഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുൽ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജൻപഥിൽ താമസിക്കും. 2004 മുതൽ താമസിക്കുന്ന വീടാണ് രാഹുൽ ഒഴിഞ്ഞത്. 2004ൽ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്. സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലാണ്, 19 വർഷമായി താമസിച്ച വീട്ടിൽ നിന്ന് രാഹുൽ ഇറങ്ങിയത്. സത്യം പറഞ്ഞതിന് നൽകേണ്ടിവന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്‌ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീൽ കുമാർ മോദി പറ്റ്‌ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് റദ്ദാക്കണമെന്നാണ് ആവശ്യം. മോഡി പരാമർശത്തിൽ സൂറത്ത് സി.ജെ.എം കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.