മലയാളി വൈദികൻ ഫാ. ജോസഫ് കല്ലറക്കൽ ജയ്പൂർ രൂപത മെത്രാൻ, ഉത്തരവിറക്കി മാർപാപ്പ

മലയാളി വൈദികൻ ഫാ. ജോസഫ് കല്ലറക്കൽ ജയ്പൂർ രൂപത മെത്രാൻ, ഉത്തരവിറക്കി മാർപാപ്പ

ജയ്പൂർ; രാജസ്ഥാനിലെ ജയ്പൂർ രൂപതയുടെ പുതിയ മെത്രാനായി മലയാളി വൈദികൻ ജോസഫ് കല്ലറക്കലിനെ നിയമിച്ചു. ഡോ.ഓസ്‌വാൾഡ് ലെവിസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഫാദർ ജോസഫ് കല്ലറയ്ക്കലിന്റെ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കി.

നിലവിൽ അജ്മീർ കത്തീഡ്രൽ പള്ളിയിലെ ഇടവക വികാരിയാണ് കാഞ്ഞിരപ്പള്ളി രൂപതാ അംഗമായ ജോസഫ് കല്ലറക്കൽ. 59 കാരനായ ജോസഫ് കല്ലറക്കൽ ഇടുക്കി ആനവിലാസം സ്വദേശിയാണ്. 1964 ഡിസംബർ പത്തിന് ജനിച്ച അദ്ദേഹം 1997 മെയ് രണ്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്.

അജ്മീറിലെ മൈനർ സെമിനാരിയുടെ വൈസ് റെക്ടർ, റെക്ടർ, ഇടവക വികാരി, വിദ്യാലയ മേധാവി തുടങ്ങിയ വിവിധ സ്ഥാനങ്ങൾ നിയുക്ത മെത്രാൻ ജോസഫ് കല്ലറക്കൽ വഹിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26