തീപിടുത്തമുണ്ടായ കെട്ടിടത്തിലെ കടകള്‍ പ്രവർത്തനം പുനരാരംഭിച്ചു

തീപിടുത്തമുണ്ടായ കെട്ടിടത്തിലെ കടകള്‍ പ്രവർത്തനം പുനരാരംഭിച്ചു

ദുബായ്:രണ്ട് മലയാളികള്‍ ഉള്‍പ്പടെ 16 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തമുണ്ടായ കെട്ടിടത്തിലെ കടകള്‍ പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം അവിടെ താമസിച്ചിരുന്നവർക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല.അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ ഒഴികെയുളള മറ്റാരെയും കെട്ടിടത്തിലേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല.

ഏപ്രില്‍ 15 നാണ് അല്‍ റാസിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. 16 പേർ മരിച്ച ദുരന്തത്തിന് കാരണം കെട്ടിട സുരക്ഷയും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാത്തതാണെന്ന് വ്യക്തമായിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ചു. പ്രധാനമായും അലാറം പുറപ്പെടുവിക്കുന്ന ഉപകരണമുണ്ടായിരിക്കണമെന്നതാണ് നിബന്ധന. തീകെടുത്താനുളള ഉപകരണങ്ങള്‍, തീപിടിത്തം ഇല്ലാതാക്കാനുളള ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം നിർബന്ധമാണ്.

പുതിയ കെട്ടിടം നിർമ്മിക്കുമ്പോള്‍ തീ പിടിക്കാത്ത വാതിലുകൾ, മേൽക്കൂര, കെട്ടിടം അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, എയർ ഡക്റ്റ് സിസ്റ്റം, കേബിൾ, വയർലെസ് ഡിറ്റക്ഷൻ, ക്ലാഡിംഗ് ഉൽപന്നങ്ങൾ, അലാറം എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുളളതാകണം.നിലവാര പരിശോധയുമുണ്ടാകും. ടെസ്റ്റിംഗ് സർട്ടിഫിക്കറ്റുകൾ നൽകൽ, ഉൽപന്നങ്ങൾ റജിസ്റ്റർ ചെയ്യൽ എന്നിവയ്ക്കും പുതിയ നിബന്ധന ബാധകമാണ്.ദുബായിയെ ലോകത്തെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റുകയെന്നുളള ലക്ഷ്യത്തോടെയാണ് നിബന്ധനകള്‍ കടുപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.