ചൈനീസ് പ്രതിരോധമന്ത്രി ഇന്ന് ഇന്ത്യയില്‍; അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയായേക്കും

ചൈനീസ് പ്രതിരോധമന്ത്രി ഇന്ന് ഇന്ത്യയില്‍; അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാങ്ഫു ഇന്ന് ഇന്ത്യയില്‍. ഷാങ്ങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമാകാനാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

സന്ദര്‍ശനത്തില്‍ അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ആശയവിനിമയം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്സാംഗ്, ഡെംചോക്കിലെ ചാര്‍ഡിംഗ്, നിംഗ്ലുംഗ് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റം ഇന്ത്യ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. 2020 ന് മുന്‍പുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം സൈനികതല ചര്‍ച്ചയില്‍ ചൈന അംഗികരിച്ചിരുന്നില്ല.

ഗാല്‍വന്‍ ഏറ്റുമുട്ടല്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന ജനറല്‍ ലീയുടെ ഇന്ത്യയിലെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.