സാത്താൻ ആരാധനക്കെതിരെ പ്രാർത്ഥനയിലൂടെ പ്രതിരോധം തീർക്കാനൊരുങ്ങി ബോസ്റ്റൺ രൂപത

സാത്താൻ ആരാധനക്കെതിരെ പ്രാർത്ഥനയിലൂടെ പ്രതിരോധം തീർക്കാനൊരുങ്ങി ബോസ്റ്റൺ രൂപത

ബോസ്റ്റൺ: സാത്താൻ ആരാധനക്കെതിരെ പ്രാർത്ഥനയിലൂടെ പ്രതിഷേധം തീർക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണിലെ കത്തോലിക്കാ സമൂഹം. ദേവാലയങ്ങളിൽ നടത്തപ്പെടുന്ന ജപമാലയിലൂടെയും ദിവ്യബലിയിലൂടെയും ദിവ്യകാരുണ്യ ആരാധനകളിലൂടെയുമാണ് ബോസ്റ്റൺ അതിരൂപതയിലെ വിശ്വാസികൾ പ്രതിരോധക്കോട്ടയുടെ ഭാഗമാകുക.

സാത്താൻ ആരാധനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് ഇത്തരം പ്രാർത്ഥനകൾ നടത്തുന്നതെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി. കത്തോലിക്കർക്ക് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരമാണിതെന്നും നേതൃത്വം കൂട്ടിച്ചേർത്തു. പ്രാർത്ഥനയിലൂടെയാണ് ഇത്തരം ദുഷ്ശക്തികളുടെ പ്രചരണങ്ങൾ ഇല്ലാതാക്കേണ്ടതെന്ന അതിരൂപത അധ്യക്ഷൻ കർദിനാൾ സീൻ പി ഒമാലിയുടെ നിർദേശമാണ് പ്രാർത്ഥനാ ശുശ്രൂഷകൾക്കുള്ള പ്രചോദനം.

ആരാധനയിലും പ്രാർത്ഥനയിലും പങ്കെടുക്കുന്ന ദേവലയങ്ങളുടെ പേരു വിവരം അന്തിമമാക്കി. ദേവാലയങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും ആശ്രമങ്ങളും പ്രാർത്ഥനയുടെ ഭാഗമാകാൻ തയ്യാറായികഴിഞ്ഞു. തുടർച്ചയായ പ്രാർത്ഥന വിശ്വാസി സമൂഹത്തിന് പ്രത്യേകമായ പ്രാർത്ഥനാനുഭവം സമ്മാനിക്കുമെന്ന് ബോസ്റ്റൺ അതിരൂപതാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടെറൻസ് ഡോണിലോൺ പറഞ്ഞു. 

രൂപതയിലെ എല്ലാ ഇടവകകളിലും പ്രസ്തുത ദിവസങ്ങളിൽ ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും ക്രമീകരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രാർത്ഥനാ കാർഡുകളും വിതരണം ചെയ്യും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26