ഷിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു

ഷിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ക്നാനായ യുവതി യുവാക്കൾക്ക് പരസ്പരം കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും ഷിക്കാഗോ സിറ്റി സോഷ്യൽ എന്ന പേരിൽ നടത്തുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയുടെ കിക്കോഫ് നടത്തുകയുണ്ടായി. ഏപ്രിൽ 16ന് ഞായറാഴ്ച വൈകുന്നേരം ഡെസ്പ്ലൈൻസിലുള്ള ക്നാനായ സെന്ററിൽ വച്ച് നടത്തിയ ക്നായി തൊമ്മൻ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് കിക്കോഫ് നടത്തിയത്.


കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.എസ്. പ്രസിഡന്റ് ജയിൻ മാക്കിൽ, മറ്റ് കെ.സി.എസ്., കെ.സി.സി. എൻ.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹുമാന്യ വൈദികൻ ഫാ. ടോമി വട്ടുകുളം എന്നിവരുടെ സാന്നിധ്യത്തിൽ വച്ചു സ്പോൺസേഴ്സിൽ നിന്നും ചെക്ക് സ്വീകരിച്ച് കെ.സി.സി.എൻ.എ. പ്രസിഡന്റ്‌ ഷാജി എടാട്ട് മീറ്റ് ആൻഡ് ഗ്രീറ്റ് ഉദ്ഘാടനം ചെയ്തു. മെഗാ സ്പോൺസറായി ടോണി കിഴക്കേകുറ്റ്, ഗ്രാൻഡ് സ്പോൺസറായി ഷെയിൻ നെടിയകാല, പുന്നൂസ് തച്ചേട്ട് ജോസ് പിണറക്കയിൽ, രാജു നെടിയകാലയിൽ, സ്പോൺസേഴ്സായി മനോജ്‌ വഞ്ചിയിൽ, ജെറിൻ പൂതക്കരി എന്നിവരും ഇതു വരെ മുന്നോട്ടു വരികയുണ്ടായി. കെ.സി.എസ്. ഷിക്കാഗോ, കെ.സി.സി.എൻ.എ.യുടെ സഹകരണത്തോടെ നടത്തുന്ന പ്രസ്തുത പരിപാടിക്കു നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. കെ.സി.എസ്.നെ പ്രതിനിധികരിച്ചു ബെക്കി ഇടിയാലിൽ, ക്രിസ് കട്ടപ്പുറം, ജെറിമി തിരുനല്ലിപറമ്പിൽ എന്നിവരും, കെ.സി.സി.എൻ.എ. പ്രതിനിധികളായി ജോബിൻ കക്കാട്ടിൽ, ഫിനു തൂമ്പനാൽ, നവോമി മാന്തുരുത്തി എന്നിവരും മീറ്റ് ആൻഡ് ഗ്രീറ്റ് കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.