അതിര്‍ത്തിയില്‍ സമാധാനമുണ്ടാകണം; ചൈനീസ് പ്രതിരോധമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ രാജ്‌നാഥ് സിങ്

അതിര്‍ത്തിയില്‍ സമാധാനമുണ്ടാകണം; ചൈനീസ് പ്രതിരോധമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ. അതിര്‍ത്തിയിലെ സമാധാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറയെന്നും ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലില്‍ ഖസാക്കിസ്ഥാന്‍, ഇറാന്‍, തജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.