ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ച അഞ്ച് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 1196 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 694 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 182601 ആയി ഉയര്‍ന്നു. 162435 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 607 ആണ്. 19559 ആക്ടീവ് കേസുകളാണ് ഉളളത്. 163352 ആണ് പുതിയ കേസുകള്‍. 18.1 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുളളത്.
സൗദി അറേബ്യയില്‍ ഇതുവരെ 359583 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. ആക്ടീവ് കേസുകള്‍ 3452. മരണം 6023. പുതുതായി 168 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 350108 ആണ് രോഗമുക്തര്‍.
കുവൈറ്റില്‍ 145789 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 3310 ആണ് ആക്ടീവ് കേസുകള്‍. 910 മരണവും റിപ്പോര്‍ട്ട് ചെയ്തു. 294 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുളളത്.
ഖത്തറില്‍ 140680 പേരിലാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്. ആക്ടീവ് കേസുകള്‍ 2246 ആണ്. 164 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുളളത്. 240 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 138194 ആണ് ആകെ രോഗമുക്തര്‍.
ഒമാനില്‍ 125669 കോവിഡ് കേസുകളാണുള്ളത്. ആക്ടീവ് കേസുകള്‍ 6879. 1463 ആണ് മരണ സംഖ്യ. രോഗമുക്തര്‍ 117327.
ബഹ്‌റിനില്‍ 137 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 88632 ആണ് ആകെ കോവിഡ് കേസുകള്‍. 1601 ആക്ടീവ് കേസുകളാണ് ഉളളത്. 86684 ആണ് രോഗമുക്തര്‍.347 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.