'റിഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് എന്റെ മകള്‍': സുധാ മൂര്‍ത്തിയുടെ പരാമര്‍ശം വിവാദമായി; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

'റിഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് എന്റെ മകള്‍': സുധാ മൂര്‍ത്തിയുടെ പരാമര്‍ശം വിവാദമായി; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ലണ്ടന്‍: തന്റെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ഭാര്യാ മാതാവ് സുധ മൂര്‍ത്തിയുടെ പ്രസ്താവന വിവാദമായി.

സുധ മൂര്‍ത്തി ഇങ്ങനെ പറയുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. തന്റെ മകള്‍ കാരണമാണ് റിഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയതെന്നാണ് സുധാ മൂര്‍ത്തിയുടെ പരാമര്‍ശം.

' ഭാര്യയുടെ മഹത്വമാണ് ഇതിന് കാരണം. ഞാന്‍ എന്റെ ഭര്‍ത്താവിനെ ഒരു ബിസിനസുകാരനാക്കി, എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കി' എന്നാണ് വീഡിയോയില്‍ സുധാ മൂര്‍ത്തി പറയുന്നത്.

തങ്ങളുടെ മരുമകന്‍ അവരുടെ പൂര്‍വ്വികരുടെ കാലം മുതല്‍ 150 വര്‍ഷമായി ഇംഗ്ലണ്ടിലാണ്. എന്തിനാണ് നിങ്ങള്‍ വ്യാഴാഴ്ച ഉപവസിക്കുന്നതെന്ന് വിവാഹ ശേഷം റിഷി ചോദിച്ചിരുന്നു. കാര്യം അറിഞ്ഞത് മുതല്‍ റിഷിയും വ്യാഴാഴ്ച വ്രതമെടുക്കാന്‍ തുടങ്ങിയെന്നും സുധാ മൂര്‍ത്തി പറഞ്ഞു.

2009 ലാണ് അക്ഷതയെ റിഷി സുനക് വിവാഹം കഴിച്ചത്. ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒരാളുടെ മകളും ഏകദേശം 730 മില്യണ്‍ പൗണ്ടിന്റെ വ്യക്തിഗത സമ്പത്തുമുള്ള വ്യക്തിയാണ് അക്ഷത മൂര്‍ത്തി.

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യു.കെ പ്രധാനമന്ത്രിയാണ് 42 വയസുകാരനായ റിഷി സുനക്. കൂടാതെ ഏഴ് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രിയായ എംപി എന്ന അപൂര്‍വ നേട്ടവും അദേഹത്തിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.