ഹൈദരാബാദ്: ഹൈദരാബാദില്‍ മൂന്ന് ലൈബ്രറികള്‍ സ്ഥാപിച്ച് പതിനൊന്നുകാരി ആകര്‍ഷണ സതീഷ്. തന്റെ സഹപാഠികള്‍, അയല്‍ക്കാര്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ചാണ് ഈ കൊച്ചുമിടുക്കി ലൈബ്രറികള്‍ സ്ഥാപിച്ച് മാതൃകയായത്. 4834 പുസ്‌കങ്ങള്‍ ഉപയോഗിച്ചാണ് ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ ആകര്‍ഷണ മൂന്ന് ലൈബ്രറികള്‍ സ്ഥാപിച്ചത്.
ഒരു ക്യാന്‍സര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി 1036 പുസ്തകങ്ങള്‍ ഒരുക്കി ലൈബ്രറി സ്ഥാപിച്ചു. സനത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ 829 പുസ്തകങ്ങളുള്ള മറ്റൊരു ലൈബ്രറിയും ഒരുക്കി. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ലൈബ്രറി നിബോളിയദ്ദയിലെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ചില്‍ഡ്രന്‍സ് ഹോമില്‍ ഒരുക്കിയിരിക്കുകയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ആകര്‍ഷണ ചുറ്റുമുള്ളവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇങ്ങനെ 4800ലധികം പുസ്തകങ്ങള്‍ ശേഖരിച്ചു. ഇപ്പോള്‍ മൂന്നാമത്തെ ലൈബ്രറിയും സ്ഥാപിച്ചു. ഇതില്‍ ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങളുണ്ട്. ഇക്കാര്യത്തില്‍തന്റെ പിതാവാണ് പിന്തുണയെന്ന് ആകര്‍ഷണ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v