അബുദാബി: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സമൂഹമാധ്യമ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് അബുദബി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്. പെട്ടെന്നുള്ള ലാഭവും ആകർഷകമായ ആദായവും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയാണ് പലരും തട്ടിപ്പ് നടത്തുന്നത്.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരിചയമില്ലാത്തവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തെറ്റായ മാർഗ്ഗങ്ങള്‍ ഉപയോഗിച്ചോ പേരുള്‍പ്പടെ വ്യാജമായ വിവരങ്ങള്‍ നല്‍കിയോ വഞ്ചിച്ചുവെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് ഒരു വർഷത്തെ തടവും 250,000 ദിർഹം മുതല്‍ 1,000,000 ദിർഹം പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ കിട്ടുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.