ആരും വരാത്തതില്‍ പരാതിയില്ല'; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകന്‍

ആരും വരാത്തതില്‍ പരാതിയില്ല'; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകന്‍

കോഴിക്കോട്: പിതാവിന്റെ കബറടക്ക ചടങ്ങില്‍ ആരും വരാത്തതില്‍ പരാതിയില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പ്രതികരിച്ചു. അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നാരോപിച്ച് സമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. സംസ്‌കാര ചടങ്ങില്‍ സിനിമപ്രവര്‍ത്തകര്‍ പിതാവിനെ കാണാനെത്താത്തതില്‍ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും പറഞ്ഞു.

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം വിനു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുനെന്നും അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തിരുന്നു.

വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് വരാന്‍ കഴിയാത്തതിന്റെ സാഹചര്യം അറിയിച്ചിരുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ ഈ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പ്രതികരിച്ചു. എന്നാല്‍, മലയാള സിനിമയിലെ സഹപ്രവര്‍ത്തകരുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

കൃത്യം ഒരു മാസത്തെ ഇടവേളയ്ക്കൊടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റും മാമുക്കോയയും വിടവാങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ച്ച് 26ും ഏപ്രില്‍ 26ും തീരാത്ത നോവാകുമ്പോള്‍ മാമുക്കോയക്ക് മലയാള സിനിമാ വേണ്ടവണ്ണമൊരു യാത്രയയപ്പ് നല്‍കിയില്ലെന്നാണ് പരക്കെയുള്ള സംസാരം. എന്നിരുന്നാലും, മാമുക്കോയ എന്ന മഹാനടന്റെ കഥാപാത്രങ്ങളായ കീലേരി അച്ചുവിനെയും, ഗഫൂര്‍ കാ ദോസ്തിനെയും മലയാളികള്‍ അത്ര പെട്ടെന്ന് മറന്നുപോകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.