ഇ കൊമേഴ്‌സില്‍ 23 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ദുബായ് കസ്റ്റംസ്

ഇ കൊമേഴ്‌സില്‍ 23 ശതമാനം  വളര്‍ച്ച പ്രതീക്ഷിച്ച് ദുബായ് കസ്റ്റംസ്

ദുബായ്: ഇ കൊമേഴ്‌സ് വില്‍പന 2022 ഓടെ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് കസ്റ്റംസ്. 100 ബില്ല്യണ്‍ ദിര്‍ഹത്തിലേക്ക് (27 ബില്ല്യണ്‍ ഡോളര്‍) വളര്‍ച്ചയെത്തും. പുതിയ സമ്പത്ത് വ്യവസ്ഥയില്‍ ലോക തലസ്ഥാനമായി ദുബായിയെ കണക്കാക്കുന്നതില്‍ കസ്റ്റംസ് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്ത് വ്യാപാരം സുഗമമാക്കുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനും ദുബായ് കസ്റ്റംസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്രോസ് ബോര്‍ഡര്‍ ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം എന്ന പദ്ധതി ദുബായ് കസ്റ്റംസ് 'ജിടെക്‌സ് ടെക്‌നോളജി വീക്ക് 2020' ല്‍ അവതരിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.