1.29 കോടി രൂപയുടെ സ്വര്‍ണം: കടത്ത് കൂലി 2000 രൂപ; ബംഗ്ലാദേശ് സ്വദേശിനി ബിഎസ്എഫ് പിടിയില്‍

1.29 കോടി രൂപയുടെ സ്വര്‍ണം: കടത്ത് കൂലി 2000 രൂപ; ബംഗ്ലാദേശ് സ്വദേശിനി ബിഎസ്എഫ് പിടിയില്‍

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നും രണ്ട് കിലോയിലധികം ഭാരമുള്ള 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിനി പിടിയില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് അതിര്‍ത്തി രക്ഷാസേനയാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ബംഗ്ലാദേശ് സ്വദേശിനി മണികാ ധറിനെയാണ് 1.29 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായി അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ബംഗാളിലെ ഒരാള്‍ക്ക് സ്വര്‍ണം കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് മണികാ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര്‍ പിടിയിലായത്. പിടിയിലായ സ്ത്രീയെയും സ്വര്‍ണക്കട്ടികളും തുടര്‍നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.