ഡ്രൈവിംഗ് ക്ലാസിന് പോകാതെ യുഎഇയില്‍ ലൈസന്‍സ് പരീക്ഷയെഴുതാന്‍ അവസരം

ഡ്രൈവിംഗ് ക്ലാസിന് പോകാതെ യുഎഇയില്‍ ലൈസന്‍സ് പരീക്ഷയെഴുതാന്‍ അവസരം

ദുബായ്: ഡ്രൈവിംഗ് ക്ലാസിന് പോകാതെ ലൈസന്‍സ് നേടാന്‍ അവസരമൊരുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവർക്കാണ് ദുബായ് ആർടിഎ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയിലൂടെ ഇളവ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തിലായതായി ആർടിഎ അറിയിച്ചു.

പുതിയ പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് ഡ്രൈവിംഗ് ക്ലാസ്സിന് പോകാതെ നേരിട്ട് തന്നെ ഡ്രൈവിംഗ് പരീക്ഷയ്ക്കും റോഡ് ടെസ്റ്റിനും അർഹത നേടാനാവും.നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നിശ്ചിത ഫീസ് അടച്ച ശേഷം യോഗ്യതയുളളവർക്ക് തിയറി റോഡ് ടെസ്റ്റുകള്‍ക്ക് അർഹത നേടാം. ഒറ്റത്തവണ അവസരമാണിത്. പരാജയപ്പെടുന്നവർ സാധാരണ രീതിയില്‍ വീണ്ടും ക്സാസുകള്‍ക്ക് ഹാജരാകണം.

വിവിധ ഡ്രൈവിംഗ് സെന്‍ററുകള്‍ അനുസരിച്ച് അപേക്ഷ തുകയില്‍ വ്യത്യാസമുണ്ടാകാം. ഏകദേശം 2200 ദിർഹമെങ്കിലും അപേക്ഷയ്ക്ക് അടയ്ക്കേണ്ടി വരും. അപേക്ഷകർ മുൻകൂർ പരിശീലനം തേടേണ്ട കാര്യമില്ല.ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുളള പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.