അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ജിന്തെറസ് നഗരത്തില്‍ വെച്ചായിരുന്നു സൈനിക നടപടി.
തുര്‍ക്കി രഹസ്യാന്വേഷണ സംഘവും തുര്‍ക്കിയുടെ പിന്തുണയുള്ള പ്രാദേശിക പൊലീസും സംയുക്തമായിട്ടാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്.
തുര്‍ക്കിയിലെ ഒരു ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് പ്രസിഡന്റ് എര്‍ദോഗന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഐ.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വടക്കു പടിഞ്ഞാറന്‍ സിറിയയിലെ വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ജിന്തെറസ്. ഇവിടെയുള്ള ചില ഒളിവു കേന്ദ്രങ്ങളില്‍ അബു ഹുസൈന്‍ അല്‍ ഖുറേഷിയുടെ നേതൃത്വത്തില്‍ ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
അബു ഹുസൈന്‍ താമസിച്ചിരുന്ന കെട്ടിടം ഡ്രോണുകളാല്‍ വളയുകയായിരുന്നു. തുടര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിന് തയാറാകാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഒക്ടോബറില്‍ സിറിയയില്‍ ഫ്രീ സിറിയന്‍ ആര്‍മി കൊലപ്പെടുത്തിയ മുന്‍ഗാമിയായ അബു അല്‍ ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറൈഷിയുടെ മരണത്തെ തുടര്‍ന്നാണ് അബു ഹുസൈന്‍ അല്‍ ഖുറേഷി ഐ.എസ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.