കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് ജേഴ്സി പ്രകാശനം ചെയ്തു

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് ജേഴ്സി പ്രകാശനം ചെയ്തു

മണിമൂളി: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് വാളണ്ടിയർന്മാർക്കുള്ള ജേഴ്സിയുടെ പ്രകാശനം മണിമൂളി - നിലമ്പൂർ റീജണൽ സിഞ്ചല്ലൂസ് മോൺസിഞ്ഞോർ ഫാ. തോമസ് മണക്കുന്നേൽ നിർവ്വഹിച്ചു.
മാനന്തവാടി രൂപതാ പ്രദേശത്ത് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും, സെൻ്റ് ജോസഫ് മിഷൻ ഹോസ്പ്പിറ്റലും, കെ സി വൈ എം മാനന്തവാടി രൂപതയും സംയുക്തമായി ടാസ്ക് ഫോഴ്സ് വാളണ്ടിയർന്മാർക്കുള്ള ജേഴ്സി തയ്യാറാക്കി വിതരണം ചെയ്യുന്നത്.
മണിമൂളി മേഖല പ്രസിഡൻറ് അഖിൽ കൊല്ലംപറമ്പിൽ, നിലമ്പൂർ മേഖലാ പ്രസിഡൻറ് ബിബിൻ കിഴക്കേക്കോട്ടിൽ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി. 


കെ സി വൈ എം സംസ്ഥാന പ്രസിഡൻറ് ഷാരോൺ കെ റെജി, വൈസ് പ്രസിഡൻറ് ഗ്രാലിയ അന്ന അലക്സ്, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡൻറ് ജസ്റ്റിൻ ലൂക്കോസ്, രൂപതാ ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, മണിമൂളി മേഖലാ ഡയറക്ടർ ഫാ. ജിൻ്റോ തട്ടുപറമ്പിൽ, നിലമ്പൂർ മേഖലാ ഡയറക്ടർ ഫാ. നിഷ്‌വിൻ തേൻപള്ളിയിൽ, കെ.സി.വൈ.എം മാനന്തവാടി രൂപതാ സെക്രട്ടറിയേറ്റ് , സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ, നിലമ്പൂർ മണിമൂളി മേഖലാ ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26