ദുബായില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞു

ദുബായില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞു

ദുബായ്: ദുബായില്‍ കുറ്റകൃത്യ നിരക്ക് 25 ശതമാനം കുറഞ്ഞു. ഈ വർഷത്തെ ആദ്യപാദത്തിലെ കണക്ക് അനുസരിച്ചാണ് വിലയിരുത്തല്‍. സുരക്ഷാ നടപടികള്‍ ശക്തമാക്കിയതാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇടയാക്കിയതെന്ന് അധികൃതർ വിലയിരുത്തുന്നു.

അജ്ഞാത ആക്രമണങ്ങളിലും 14% കുറവ് രേഖപ്പെടുത്തി. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുറ്റകൃത്യ സാധ്യത മുന്നിൽ കണ്ട് സുരക്ഷ ശക്തമാക്കാനായതും നേട്ടമായെന്നാണ് വിലയിരുത്തല്‍. എമിറേറ്റിനെ സുരക്ഷിതമായി നിലനിർത്താന്‍ പ്രയത്നിക്കുന്ന ഉദ്യോഗസ്ഥരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ജനറൽ ഡിപ്പാർട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് എന്നിവർ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.