ബംഗ്ലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുളളത്. മുസ്ലിം സംവരണം റദ്ദാക്കിയത് പുനസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയർത്തുമെന്നുമാണ് കോൺഗ്രസ് നൽകുന്ന പ്രധാന വാഗ്ദാനം. അൻപത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമാക്കി ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും, എസ് സി സംവരണം പതിനഞ്ചിൽ നിന്നും നിന്ന് പതിനേഴ് ആയി ഉയർത്തും. എസ്ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തും.
ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ രണ്ട് വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപയും, എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസ്സുകളിൽ സൗജന്യ യാത്ര.
ബജ്റംഗ്ദൾ, പിഎഫ്ഐ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിൻറെയും പേരിലുള്ള സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയിൽ പറയുന്നു.
സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ്സി - എസ്ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നൽകും. സംസ്ഥാനത്ത് ബിജെപി സർക്കാർ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമെന്നും കോൺഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.