ക്ലബ് അറിയാതെ സൗദി സന്ദര്‍ശനം; മെസിക്ക് രണ്ടാഴ്ച്ചത്തെ സസ്‌പെന്‍ഷന്‍

ക്ലബ് അറിയാതെ സൗദി സന്ദര്‍ശനം; മെസിക്ക് രണ്ടാഴ്ച്ചത്തെ സസ്‌പെന്‍ഷന്‍

പാരിസ്: ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിന് പാരീസ് ക്ലബായ പിഎസ്ജിയുടെ സൂപ്പര്‍താരം ലണയല്‍ മെസിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി ക്ലബാണ് മെസിയെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.

സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് താരം കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിച്ചത്. സൗദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു.

മെസി പിഎസ്ജി വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇപ്പോഴുണ്ടായ നടപടി. ക്ലബുമായുള്ള മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ പിഎസ്ജി ആരംഭിച്ചിരുന്നില്ല. സസ്‌പെന്‍ഷനെ തുടര്‍ന്ന് ട്രോയസ്, അജക്‌സിയോ ടീമുകള്‍ക്കെതിരെയുള്ള ലീഗ് മത്സരങ്ങള്‍ മെസിക്ക് നഷ്ടപ്പെട്ടേക്കും. മേയ് 21 ന് നടക്കുന്ന ഓക്‌സെറെയ്ക്ക് എതിരായ മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.