പുതിയ സൈക്ലിംഗ് ട്രാക്കുകള്‍ തുറന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി

പുതിയ സൈക്ലിംഗ് ട്രാക്കുകള്‍ തുറന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി

ദുബായ്: ദുബായില്‍ പുതിയ സൈക്ലിംഗ് ട്രാക്ക് തുറന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മണിക്കൂറില്‍ 800 സൈക്കിളുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയുമുളള തുരങ്കമാണ് മെയ്ദാനില്‍ തുറന്നിരിക്കുന്നത്. എമിറേറ്റിനെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റാനുളള പദ്ധതിയുടെ ഭാഗമായാണ് നടപടി.

ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കായിക വിനോദ പ്രവർത്തനങ്ങള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്നുളളതാണ് പുതിയ തുരങ്കം തുറന്നതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിച്ചാവണം സൈക്കിള്‍ റൈഡ് നടത്തേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു

അന്തർദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സൈക്ലിംഗ് ട്രാക്ക് ടണലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സൈക്കിള്‍ യാത്രക്കാർക്ക് വ്യക്തമായ കാഴ്ചപരിധി ഉറപ്പാക്കാന്‍ രാത്രിയും പകലും വെളിച്ചം കിട്ടുന്ന തരത്തിലാണ് തുരങ്കം സജ്ജീകരിച്ചിരിക്കുന്നത്. 2026 അവസാനത്തോടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 819 കിലോമീറ്ററായി ഉയർത്തുകയെന്നുളള പദ്ധതിയുടെ ഭാഗമായാണ് സൈക്ലിംഗ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.