സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍

സൗജന്യ കോവിഡ് വാക്‌സിന്‍  പ്രഖ്യാപനം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദത്തില്‍.

പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കമ്മീഷന് പരാതി നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് നാളെ നടക്കാനിരിയ്‌ക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലഷ്യം വയ്ക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

'കേന്ദ്രത്തില്‍നിന്നും എത്രകണ്ട് വാക്‌സിന്‍ ലഭിയ്ക്കും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ വാക്‌സിന്‍ സൗജ്യമായാണ് നല്‍കുക. ആരില്‍നിന്നും പണം ഇടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.