വത്തിക്കാനിലെ സഭാ കോടതിയില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാനിലെ സഭാ കോടതിയില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സോറ കാസിനോ അക്വീനോ പോന്തെക്കോര്‍വോ രൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോര്‍ അലെസാന്ദ്രോ റെക്ചിയയെ വത്തിക്കാന്‍ സിറ്റി വികാരിയാത്തിന്റെ സഭാ കോടതിയില്‍ 'ഡിഫന്‍ഡര്‍ ഓഫ് ദി ബോണ്‍ഡ്' (Defender of the Bond) ആയി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. വൈവാഹിക ബന്ധങ്ങളുടെ സാധുതയെ അവലോകനം ചെയ്ത്, സഭാ കോടതിയില്‍ അവയെ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും 'ഡിഫന്‍ഡര്‍ ഓഫ് ദി ബോണ്‍ഡ്' എന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം.

അതോടൊപ്പം, റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ റവ. ഏണസ്റ്റ് ബൊനവെന്തുരെ ഒഗ്‌ബോന്നിയ
ഒകോന്‍ക്വായെ ഇതേ കോടതിയിലെ 'പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്' (Promoter of Justice) ആയും നിയമിച്ചു.

മെയ് രണ്ടിനാണ് ഈ രണ്ടു നിയമനങ്ങളും വത്തിക്കാനില്‍ പ്രസിദ്ധപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26