സാൻ ലൂയിസ്: സമ്പന്നമായ ചരിത്രവും, അതിശയകരമായ പ്രകൃതിയും, വൈവിധ്യമാർന്ന ജീവജാലങ്ങളുമുള്ള ഒരു രാജ്യമാണ് അർജന്റീന. തീർത്ഥാടകരുടെയും വിനോദ സഞ്ചാരാകിളുടെയും ഫേവറേറ്റ് ചോയിസാണ് അർജന്റീന. സെൻട്രൽ അർജന്റീനയിലെ സാൻ ലൂയിസ് രൂപതയിലെ വില്ല ഡി ലാ ക്യുബ്രാഡ തീർത്ഥാടകരുടെ ഇഷ്ട പ്രദേശങ്ങളിലൊന്നാണ്. പ്രാർഥന സഹായങ്ങൾ ആവശ്യപ്പെടാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുമായി കഴിഞ്ഞ ആഴ്ചയിൽ മാത്രം 1,34,000 തീർഥാടകരാണ് അവിടെ എത്തിയത്.
വില്ല ഡി ലാ ക്യുബ്രാഡ ചരിത്രമിങ്ങനെ, 1800 കളുടെ മധ്യത്തിൽ ടോമസ് അൽകാരാസ് എന്ന വ്യക്തി തന്റെ കുട്ടിക്ക് വീട് പണിയുന്നതിനായി മരം മുറിക്കാൻ പോയി. കോടാലികൊണ്ട് മരം വെട്ടിയപ്പോൾ അതിനുള്ളിൽ ഒരു മരക്കുരിശ് ഉണ്ടായിരുന്നു. അൽകാരാസ് ആ ക്രൂശിത രൂപത്തെ ആരാധിക്കുന്നതിനായി മെഴുകുതിരികൾ കൊണ്ട് അവിടെ ഒരു ഹോം അൾത്താര സ്ഥാപിച്ചു. അധികം താമസിയാതെ ക്രൂശിതരൂപം അവിടെ നിന്നും പോയി, എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം അത് വീണ്ടും പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവിടെ ഒരു പള്ളി പണിയുകയും അത് ഒരു തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.
1940 കളിൽ, സാൻ ലൂയിസിലെ ബിഷപ്പ് എമിലിയോ അന്റോണിയോ ഡി പാസ്ക്വോ കരാര ഇറ്റലിയിൽ നിന്നും മാർബിളിൽ നിർമ്മിച്ച കുരിശ് വില്ല ഡി ലാ ക്യുബ്രാഡയിലേക്ക് കൊണ്ടുപോയി സ്ഥാപിച്ചു. സാൻ ലൂയിസ് നഗരത്തിൽ നിന്ന് വിശ്വാസികൾ പലരും കാൽനടയായി നടന്ന് ഇവിടെ പ്രാർത്ഥിക്കാൻ എത്താറുണ്ട്. ഏപ്രിൽ 28 ന് തിരുനാൾ ആരംഭിച്ചതോടെ നിരവധി തീർത്ഥാടകർ ഇവിടെ എത്തി. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നിന് വിശുദ്ധനോടുള്ള ആദരസൂചകമായി വില്ല ഡി ലാ ക്യൂബ്രാഡയിലെ തെരുവിലൂടെ പ്രദിക്ഷണം നടത്തി.
സാൻ ലൂയിസ് പട്ടണത്തിലുള്ളവർ യേശുവിനോടുള്ള ഭക്തി അഗാധമായി മനസ്സിലാക്കുകയും തീർത്ഥാടന കേന്ദ്രം സന്ദർശിക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും അകമ്പടിയോടെ ക്രിസ്തുവിന്റെ പാദങ്ങളിൽ വിശ്വാസികളെ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനമെന്ന് എൽ ഡിയാരിയോ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സാൻ ലൂയിസിലെ ബിഷപ്പ് ഗബ്രിയേൽ ബാർബ പറഞ്ഞു. തിരുനാളിനോടനുബന്ധിച്ച് മെയ് മൂന്ന് വരെ പല പ്രാർത്ഥനകളും ദിവ്യബലിയും പ്രദിക്ഷണവും തീർത്ഥാടനാലയത്തിൽ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26