സഭാ പ്രസ്ഥാനങ്ങള്‍ സഭയുടെ സമ്പത്ത്; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി മാര്‍പ്പാപ്പയുടെ മെയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

സഭാ പ്രസ്ഥാനങ്ങള്‍ സഭയുടെ സമ്പത്ത്; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി മാര്‍പ്പാപ്പയുടെ മെയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: സഭാ പ്രസ്ഥാനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ മെയ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ.

സഭാ പ്രസ്ഥാനങ്ങളും സമൂഹങ്ങളും അനുദിനം തങ്ങളുടെ സുവിശേഷ ദൗത്യം കണ്ടെത്തുകയും ലോകത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിക്കുന്നു.


സഭാ പ്രസ്ഥാനങ്ങള്‍ സഭയ്ക്ക് ദാനവും നിധിയുമാണെന്ന് മാര്‍പ്പാപ്പ പറയുന്നു. ഈ പ്രസ്ഥാനങ്ങള്‍ സഭയെ നവീകരിക്കുന്നത് സുവിശേഷവത്ക്കരണ ദൗത്യത്തിനായുള്ള സേവനത്തില്‍ സംവാദം നടത്താനുള്ള അവരുടെ കഴിവിനാലാണ്. ഓരോ പ്രസ്ഥാനത്തിനും സഭയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സവിശേഷമായ പ്രഭാവം ഉണ്ടെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിക്കുന്നു. സുവിശേഷ പ്രഖ്യാപനത്തിന്റെ സൗന്ദര്യവും പുതുമയും പ്രസരിപ്പിക്കാനുള്ള സിദ്ധി അവര്‍ക്കു ലഭിക്കുന്നു.

വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നതു കൊണ്ട് ഓരോ സഭാ സമൂഹവും വിഭിന്നങ്ങളാണെന്നു തോന്നാം. എന്നാല്‍, സര്‍ഗാത്മകതയാണ് ഈ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്. അവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നതായി തോന്നുമെങ്കിലും അവര്‍ സ്വയം മനസിലാക്കുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു.
'ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളോട് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പ്രതികരിച്ചുകൊണ്ട് എപ്പോഴും സഞ്ചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭാ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

സഭയോടുള്ള ഐക്യത്തില്‍ നിലകൊള്ളുക, കാരണം ഐക്യം പരിശുദ്ധാത്മാവിന്റെ ദാനമാണ്. സഭാ പ്രസ്ഥാനങ്ങളും സമൂഹങ്ങളും അനുദിനം തങ്ങളുടെ സുവിശേഷവത്ക്കരണ ദൗത്യം വീണ്ടും കണ്ടെത്തുന്നതിനും ലോകത്തിന്റെ ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സിദ്ധി വിനിയോഗിക്കുന്നതിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്ന ആഹ്വാനത്തോടെയാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

മാർപാപ്പയുടെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.