ഊണൊക്കെ കഴിച്ച് ഉച്ചയ്ക്ക് നല്ലൊരു ഉറക്കം പലര്‍ക്കും പതിവാണ്. ചില രാജ്യങ്ങളിലാകട്ടെ ഇതൊരു സംസ്‌കാരത്തിന്റെ ഭാഗവുമാണ്. പവര്‍ നാപ്പ് എന്നൊക്കെ പറയുമെങ്കില്‍ പലരും ഉച്ചയ്ക്ക് കിടന്നാല്‍ ചിലപ്പോള്‍ വൈകിട്ടാണ് എഴുന്നേല്‍ക്കുന്നത്. ഈ ശീലം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം അധികമായാല്‍ അമിതവണ്ണവും മറ്റുപല രോഗങ്ങളും ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്.
30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന ഉച്ചമയക്കം ബോഡി മാസ് ഇന്‍ഡെക്‌സ്, പഞ്ചസാരയുടെ തോത്, രക്തസമ്മര്‍ദം എന്നിവ കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് അരമണിക്കൂറിലധികം ഉറങ്ങുന്നവരില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സിനുള്ള സാധ്യത 2.1 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശരീരിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 8.1 ശതമാനം അധികമാണ്.
ആഴ്ച്ചയിലൊരിക്കലെങ്കിലും നീണ്ട ഉച്ചമയക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം വളരെ വൈകിയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവരില്‍ പുകവലി സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒബീസിറ്റി ജേണലിലാണ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.