കുറഞ്ഞചെലവില്‍ ഇന്ത്യയിലേക്ക് പറക്കാം, വിസ് എയ‍ർ സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു

കുറഞ്ഞചെലവില്‍ ഇന്ത്യയിലേക്ക് പറക്കാം, വിസ് എയ‍ർ സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു

അബുദാബി: യുഎഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ് എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നു.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഏറ്റവും കൂടതല്‍ ആവശ്യക്കാരുളള റൂട്ടുകളിലൊന്നാണ് യുഎഇ- ഇന്ത്യ സെക്ട‍ർ. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഏതൊക്കെ റൂട്ടുകളിലാണ് സർവ്വീസ് നടത്തുകയെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് വിസ് എയർ അബുദബി മാനേജിംഗ് ഡയറക്ടറും ഓഫീസറുമായ ജോഹാന്‍ ഈദാഗെന്‍ പറഞ്ഞു.

അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ് എയർ നിലവില്‍ 24 ലക്ഷ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം 1.2 ദശലക്ഷം യാത്രാക്കാരാണ് വിസ് എയറിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്. ഈ വർഷം 2 ദശലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.