പട്ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് പട്ന ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' എന്ന സംഘടനയുടേത് ഉള്‍പ്പെടെ മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെയാണ് ഉത്തരവ്.
ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഇപ്പോള്‍ ചെയ്യുന്ന രീതിയിലാണെങ്കില്‍ അതൊരു സെന്‍സസിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇങ്ങനെ ചെയ്യുന്നത് പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനായി 500 കോടി രൂപയാണ് ചെലവ് വകയിരുത്തിയിരുന്നത്.
ജനുവരി ഏഴിനായിരുന്നു ബിഹാര്‍ സര്‍ക്കാര്‍ സെന്‍സസ് നടപടികളാരംഭിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രണ്ടു ഘട്ടങ്ങളിലായി പഞ്ചായത്ത് മുതല്‍ ജില്ലാതലം വരെ ഓരോ കുടുംബത്തിന്റെയും വിവരങ്ങള്‍ ഡിജിറ്റലായി ക്രോഡീകരിക്കാനായിരുന്നു പദ്ധതി. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ ബിഹാറില്‍ സര്‍വെ പ്രഖ്യാപിക്കുകയായിരുന്നു.
സ്ഥലം, ജാതി, കുടുംബത്തിലെ ആളുകളുടെ എണ്ണം, തൊഴില്‍, വാര്‍ഷിക വരുമാനം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ആപ്പില്‍ ഉണ്ടായിരുന്നത്. ടീച്ചര്‍മാര്‍, അങ്കണവാടികള്‍, എംജിഎന്‍ആര്‍ഇജിഎ തൊഴിലാളികളുമാണ് സെന്‍സസ് പ്രവര്‍ത്തകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.