ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാ നേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസില്‍ ഒരാഴ്ച മുന്‍പാണ് ജാമ്യം കിട്ടി ദുജാന ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ പേടി സ്വപ്നമായിരുന്നു അനില്‍ ദുജാനയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് വ്യക്തമാക്കുന്നു. സാക്ഷിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ദുജാനയെ പിടികൂടാന്‍ പോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.
പൊലീസിനെതിരെ തിരിഞ്ഞ ദുജാനയ്ക്ക് ഏറ്റുമുട്ടലിനിടെ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പാലീസ് വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.