കർഷക സമരം ; പിന്തുണയുമായി ഒൻപത് വയസ്സുകാരി ഡൽഹിയിൽ 

കർഷക സമരം ; പിന്തുണയുമായി ഒൻപത് വയസ്സുകാരി ഡൽഹിയിൽ 

ദില്ലി: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഒമ്പതുവയസ്സുകാരി. പരിസ്ഥിതി പ്രവർത്തകയെന്ന നിലയിൽ പ്രശസ്തയായ ലിസിപ്രിയ കാങ്കുജമാണ് കർഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

ലോകത്തുള്ള കാലാവസ്ഥാ പരിസ്ഥിതി പ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്നും ലിസിപ്രിയ കർഷകരോട് പറഞ്ഞു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിപ്പ് ഇവിടെയെത്തിയ ലിസിപ്രിയ ഇവിടെ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

'എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ലെന്നും ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചു.ദില്ലിയിൽ കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം 14 ദിവസങ്ങൾ ചെലവഴിച്ച കുട്ടികളെ കണ്ടുവെന്നും കങ്കുജം ട്വിറ്ററിൽ കുറിച്ചു.

കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചത്. അതേസമയം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തീയിടരുതെന്ന് ലിസിപ്രിയ കർഷകരോട് അപേക്ഷിച്ചിട്ടുണ്ട്. ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം, വളർച്ച, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ കാർഷിക വിളകൾ നശിപ്പിക്കുന്നു. വർഷംതോറും ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. കർഷകരുടെ ശബ്ദം കേൾക്കാൻ നമ്മുടെ നേതാക്കൾക്ക് തയ്യാറാകണമെന്നും ലിസിപ്രിയ പറഞ്ഞു.

മണിപ്പൂർ സ്വദേശിയായ ലിസിപ്രിയ നേരത്തെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പുറമേ പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.